കൊയിലാണ്ടി: പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണാത്ത മോദി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെകെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. സമരത്തിൽ രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായി. മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എംപി ഷിബു, ഏരിയാ സെക്രട്ടറി ടികെ ചന്ദ്രൻ,സി സത്യചന്ദ്രൻ, അഡ്വ. സുനിൽ മോഹൻ, കൊളാവിപാലം രാജൻ, ടികെ രാധാകൃഷ്ണൻ, കെ ടി കല്യാണി, ആരിഫ് ബർഗൈവ എന്നിവർ സംസാരിച്ചു. ഇകെ അജിത്ത് സ്വാഗതം പറഞ്ഞു
