നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകി. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ന്യൂഡൽഹിയിൽ അറിയിച്ചതാണിത്.
സിറ്റിങ് സീറ്റുകളിൽ മൂന്നിടത്ത് ഒഴികെ എല്ലാ എംഎൽഎമാരും അതാത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. നാല് പേർ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. രണ്ട് മുൻ എംഎൽഎമാർ ഉൾപ്പെടെ കഴിഞ്ഞ തവണ പരാജയപ്പെട്ട 5 പേർക്ക് ഇത്തവണ സീറ്റുണ്ട്. തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്റെ വിശദാംശങ്ങൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിന് പകരം പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നുണ്ട്.
കെ.സുധാകരനടക്കമുള്ള ചില എംപിമാർ മത്സരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ദേശീയ നേതൃത്വം നിലവിൽ കൈക്കൊണ്ടത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്.
സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎൽഎമാർ
1.പേരാവൂർ(കണ്ണൂർ )- സണ്ണി ജോസഫ്
2.ഇരിക്കൂർ(കണ്ണൂർ )-സജീവ് ജോസഫ്
3.സുൽത്താൻ ബത്തേരി(വയനാട് )-ഐ.സി ബാലകൃഷ്ണൻ
4.കൽപറ്റ(വയനാട് )-ടി. സിദ്ദിഖ്
5.വണ്ടൂർ(മലപ്പുറം )-എ.പി അനിൽകുമാർ
6.നിലമ്പൂർ(മലപ്പുറം )-ആര്യാടൻ ഷൗക്കത്ത്
7.ചാലക്കുടി(എറണാകുളം )-സനീഷ് കുമാർ ജോസഫ്
8.അങ്കമാലി (എറണാകുളം )-റോജി എം ജോൺ
9.ആലുവ(എറണാകുളം )-അൻവർ സാദത്ത്
10.പറവൂർ (എറണാകുളം )-വി.ഡി സതീശൻ
11.എറണാകുളം (എറണാകുളം )-ടി.ജെ വിനോദ്
12.തൃക്കാക്കര (എറണാകുളം )-ഉമ തോമസ്
13.മൂവാറ്റുപുഴ(എറണാകുളം )-മാത്യു കുഴൽനാടൻ
14.കോട്ടയം (കോട്ടയം)-തിരുവഞ്ചൂർ രാധാകൃഷ്ണൻ
15.പുതുപ്പള്ളി(കോട്ടയം)-ചാണ്ടി ഉമ്മൻ
16.ഹരിപ്പാട്(ആലപ്പുഴ)-രമേശ് ചെന്നിത്തല
17.കരുനാഗപ്പള്ളി(കൊല്ലം)-സി ആർ മഹേഷ്
18.കുണ്ടറ-(കൊല്ലം) പി.സി വിഷ്ണുനാഥ്
19.കോവളം (തിരുവനന്തപുരം)-എം. വിൻസെന്റ്
മറ്റു 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്.
മുൻ എംഎൽഎമാർ
1.വട്ടിയൂർക്കാവ്(തിരുവനന്തപുരം )-കെ. മുരളീധരൻ
2.കൊട്ടാരക്കര(കൊല്ലം )-ഐഷ പോറ്റി
3.മണലൂർ (തൃശൂർ )-ടി.എൻ. പ്രതാപൻ
കഴിഞ്ഞ തവണ പരാജയപ്പെട്ടവർ
1.കുന്നത്തുനാട് (എറണാകുളം )വി.പി സജീന്ദ്രൻ മുൻ എംഎൽഎ
2.തൃത്താല(പാലക്കാട് )-വി.ടി ബൽറാം മുൻ എംഎൽഎ
3.പത്തനാപുരം(കൊല്ലം )-ജ്യോതികുമാർ ചാമക്കാല
4.കൊയിലാണ്ടി (കോഴിക്കോട് )-കെ. പ്രവീൺകുമാർ
5.നാദാപുരം (കോഴിക്കോട് )-കെ.എം അഭിജിത്ത്
പുതുമുഖങ്ങൾ
1.എലത്തൂർ(കോഴിക്കോട് )-വിദ്യ ബാലകൃഷ്ണൻ
