നിയമസഭ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് 85 ശതമാനത്തിലേറെ പോളിംഗ് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ലോകത്തെ തന്നെ ഏറ്റവും മാതൃകാപരമായ തിരഞ്ഞെടുപ്പ് കേരളത്തിൽ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ജില്ലാ കളക്ടര്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ ഖേൽക്കർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ മേൽനോട്ടം ഉണ്ടാകണമെന്ന് അദ്ദേഹം നിര്ദ്ദേശിച്ചു.
