ബാംഗ്ലൂർ കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടി.ഇതുവരെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചിരുന്ന വണ്ടി ഇനിമുതൽ തലശ്ശേരി വടകര കൊയിലാണ്ടി കോഴിക്കോട് എന്നിവിടങ്ങളിൽ നിർത്തും.മാർച്ച് 15 മുതൽ വണ്ടി ഓടിത്തുടങ്ങും. ബംഗളുരു – ഹസൻ വഴി കണ്ണൂർ വണ്ടിയാണ് ഇനി മുതൽ കോഴിക്കോടിലേക്കും എത്തുന്നത്. കോഴിക്കോട് – ബംഗളുരു ഹസൻ വഴി ആവും സഞ്ചാരം . കോഴിക്കോട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹമാണ് നടപ്പിലാവുന്നത് . ബംഗളുരു യാത്രക്ക് ഈ വണ്ടിയും ഉപയോഗിക്കാം അതേപോലെ മംഗലാപുരം കോഴിക്കോട് നമ്പർ 16610 വണ്ടി പാലക്കാട് വരെ നീട്ടി.
