കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. നിരക്കുവർധന ചെറിയ പെരുന്നാളിന് നാട്ടിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസി കുടുംബങ്ങളെ ഏറെ  പ്രതിസന്ധിയിലാക്കുന്നു. മരണം മുതലായ അടിയന്തരഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട പ്രവാസികളെയും നിരക്കുവർധന ഏറെ വലയ്ക്കുന്നു.

സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ആഴ്‌ചയിൽ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനനിരക്കുകൾ ലക്ഷം രൂപ പിന്നിട്ടാലും അദ്ഭുതപ്പെടാനില്ലെന്നാണ് എയർ ട്രാവൽ ടിക്കറ്റിങ് എജൻസികളിൽ ഉളളവർ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published.