മേപ്പയ്യൂർ:ഇറാൻ-അമേരിക്കൻ – ഇസ്രായേൽ യുദ്ധത്തിന്റെ കെടുതികൾ മലയാളിയുടെ അടുക്കളയിൽ വരെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് പേരാമ്പ്രഎം.എൽ.എ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിജ്ഞാന വിപ്ലവത്തിലൂടെ ലോക സമാധാനത്തിന്റെ പതാകാവാഹകരാകാൻ പുതിയ തലമുറക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേപ്പയ്യൂർജീ.വി.എച്ച്.എസ്.എസിൽ അങ്കണ വികസന പ്രവൃത്തി ഉദ്ഘാടനവും, തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ സൈക്കിളുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ രാജ്യപുരസ്ക്കാർ, എക്കോ സെൻസ് സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു. മേപ്പയ്യൂർ ഗവ.ആശുപത്രിയിലേക്ക് സ്കൗട്ട് ആൻ്റ് ഗൈഡ്സ് നിർമ്മിച്ച ഗുളിക കവറുകൾ ആശുപത്രി അധികൃതർ ഏറ്റു വാങ്ങി.
പി.ടി.എ പ്രസിഡൻ്റ് വി.പി.ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.സക്കീർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ എരവത്ത് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ആച്ചികുളങ്ങര, എസ് ബി ഐ റീജിയണൽ മാനേജർ സിന്ധു ശങ്കർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ.പി.അശോകൻ, എസ്. എം. സി ചെയർമാൻ ഷബീർ ജന്നത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. എം. എ.അസീസ്, എം. പി.ടി.എ പ്രസിഡൻ്റ് ലിജി അമ്പാളി, ഹെഡ്മാസ്റ്റർ കെ. എം.മുഹമ്മദ്, ഹെഡ്മിസ്ട്രസ് എം.പ്രീതി ,സ്കൗട്ട് മാസ്റ്റർ പി.പങ്കജാക്ഷൻ,സ്റ്റാഫ് സെക്രട്ടറി . ടി.എം. അഫ്സ എന്നിവർ സംസാരിച്ചു.
