രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ.

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ-റസ്റ്റോറന്റ് മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ മാത്രം ഇന്നലെയോടെ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സപ്പെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് പറയുമ്പോഴും വാണിജ്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം കേരളത്തിൽ ഗ്യാസ് ക്ഷാമം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കാതിരിക്കാൻ അടിയന്തര നിർദ്ദേശം.  സ്കൂളുകളിൽ പാചകത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകി. ഇതിനു വേണ്ടി ചെലവാകുന്ന അധിക തുക സർക്കാർ വിദ്യാലയങ്ങൾക്ക് നൽകും.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ ഏതാണ്ട് പൂർണ്ണമായും നിർത്തിവെച്ചു. ആശുപത്രികൾ പോലുള്ള അവശ്യ മേഖലകൾക്ക് മാത്രമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.

 

 

Leave a Reply

Your email address will not be published.