ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് ജാമ്യം അനുവദിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.

പ്രോസിക്യൂഷൻ്റെ വാദം തെളിയിക്കാൻ ആവശ്യമായ ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസിന് കഴിയാതെ വന്നത് പ്രതികൾക്ക് അനുകൂലമായി.

Leave a Reply

Your email address will not be published.