മൂടാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

മൂടാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് എല്ലാ വില്ലേജുകളും സ്മാര്‍ട്ട് വില്ലേജുകള്‍ ആക്കി മാറ്റുന്നത്.

ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഖില, വൈസ് പ്രസിഡന്റ് സി കെ ശ്രീകുമാര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി എം ശ്രീലത, സന്തോഷ് കുന്നുമല്‍, ബ്ലോക്ക് മെമ്പര്‍ പി കെ മുഹമ്മദാലി, മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജ്‌ന പിരിശത്തില്‍, മെമ്പര്‍മാരായ ടി വി മിനി, പപ്പന്‍ മൂടാടി, അനസ് ആയടത്തില്‍, ആര്‍.ഡി.ഒ കെ അജീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.