കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ അവകാശ നിഷേധത്തിനെതിരെയും ജനദ്രോഹനടപടികൾക്കെതിരെയും നടത്തുന്ന ജീവിത സമരയാത്രയുടെ നാലാം ദിവസം കൊയിലാണ്ടിയിൽ സ്വീകരണം നൽകി.
കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന യോഗം ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ നയിക്കുന്ന ഉത്തര മേഖലാ ജാഥയുടെ സ്വീകരണ യോഗത്തിൽ കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.എം.അബ്ദു റഹിമാൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, ഡി.സി.സി സെക്രട്ടറി രാജേഷ്കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, പി.സി. സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
സംഘടനാ നേതാക്കളായ ടി.വിനയദാസ്, ടി.വി.ഗംഗാധരൻ, ഹരിദാസൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ, എം. വാസന്തി, എന്നിവർ ജാഥാംഗങ്ങളായി അനുഗമിച്ചു. കെ.സി. ഗോപാലൻ മാസ്റ്റർ,ടി.കെ കൃഷ്ണൻ, എസ്.കെ.പ്രേമകുമാരി, ബാലൻ ഒതയോത്ത്, വത്സരാജ് പി, ബാബുരാജ് .പി, രാജീവൻ ഒതയോത്ത്, രവീന്ദ്രൻ മണമൽ എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഒ.എം രാജൻ സ്വാഗതവും ശിവദാസൻ വാഴയിൽ നന്ദിയും പറഞ്ഞു.
