കൊയിലാണ്ടി നഗരസഭ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി നഗരസഭ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. വികസന ഫണ്ടിൽ 2 ലക്ഷം രൂപ വകയിരുത്തി വീൽചെയറുകൾ, ഹിയറിങ് എയിഡുകൾ, ഓർത്തോ ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്.

നഗരസഭാങ്കണത്തിൽ നടന്ന വിവരണം നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.ടി.ബിന്ദു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രമ്യ പണ്ടാരക്കണ്ടി, കൗൺസിലർമാരായ സി. കെ.ജയദേവൻ, പി. ബാലകൃഷ്ണൻ മൈഥിലി, പ്രിയങ്ക, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ ടി.കെ. റുഫീല, കെ.അനുഷ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.