സൈമ ലൈബ്രറി & റീഡിംഗ് റൂം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീയും സമകാലിക ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. സി.ഭവാനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വിജയ വിജയൻ, കെ സുരഭി ടീച്ചർ, കെ സരസ്വതി, ഒ.എസ്സ് അഭിരാമി, എ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
