കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 10 കോടി രൂപ ചെലവിട്ട് സെന്‍ട്രല്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സി.സി.എഫ്), ലൈബ്രറി എന്നിവക്കായി നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി.
           പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇ എ ജാസ്മിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ആഷിക ടീച്ചര്‍, യു ജി ഡീന്‍ ഡോ. ബി ശ്രീജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് അശോക് കെ സാമുവല്‍, പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ കെ എം ശിഹാബുദ്ദീന്‍, യൂണിയന്‍ ചെയര്‍പേഴ്സണ്‍ എം എ ഫര്‍ഹാന്‍ അസീസ്, അലുംനി അസോസിയേഷന്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ആബിദ്, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. കെ പി ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.