നമ്പ്രത്തുകരയില്‍ കനാല്‍ പൊട്ടി;  ജലവിതരണം മുടങ്ങി

 

കൊയിലാണ്ടി നമ്പ്രത്തുകരയില്‍ കനാല്‍ പൊട്ടി. ജലവിതരണം മുടങ്ങി. നടുവത്തൂര്‍ നടേരി ബ്രാഞ്ച് കനാലാണ് നമ്പ്രത്തുകര ടണലിന് സമീപം പൊട്ടിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇതോടെ നടേരി ഭാഗത്തേക്കുളള ജല വിതരണം മുടങ്ങി. രണ്ട് ദിവസം മുമ്പ് മാത്രമാണ് നടേരി ഭാഗത്തേക്ക് ജലവിതരണം തുടങ്ങിയത്. കനാല്‍ പൊട്ടിയതോടെ ജലവിതരണം ഒരു മാസത്തേക്ക് ഇനി ഉണ്ടാവാന്‍ സാധ്യതയില്ല. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജല വിതരണം ദീര്‍ഘകാലം മുടങ്ങാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.