കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും അവാർഡ് ജേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള സ്വീകരണ സായാഹ്നവും സംഘടിപ്പിച്ചു

കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും അവാർഡ് ജേതാക്കൾക്കും ജനപ്രതിനിധികൾക്കുമുള്ള സ്വീകരണ സായാഹ്നവും കൊയിലാണ്ടി യു.എ. ഖാദർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ചെയർമാൻ എൻ. ഇ. ഹരികുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്‌ഥിരം സമിതി അധ്യക്ഷൻ കെ. എം. നജീബ് , ടൗൺ കൗൺസിലർ സി.കെ. ജയദേവൻ എന്നിവരെ വേദിയിൽ ആദരിച്ചു.

ഫോക്ലോർ അവാർഡ് ജേതാക്കളായ ഹമീദ് ഗുരുക്കൾ, അജീഷ് മുചുകുന്ന് എന്നിവർക്ക് നഗരസഭാ ചെയർമാൻ ഉപഹാരം നൽകി. അന്തരിച്ച സംഗീത പ്രതിഭ എസ്.പി. വെങ്കിടേഷ് അനുസ്മരണം സുനിൽ തിരുവങ്ങൂർ നടത്തി.
എം.ജി. ബൽരാജ്, അഡ്വ. സുനിൽ മോഹൻ, സി. ജയരാജ്, രാഗം മുഹമ്മദാലി, എം. കെ. വേലായുധൻ, എ ഹരിദാസ്, എൻ. വി.വൽസൻ, സത്യൻ കണ്ടോത്ത് എന്നിവർ പ്രസംഗിച്ചു. അഡ്വ. കെ.ടി. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ കലാ സംഗമം അരങ്ങേറി.

Leave a Reply

Your email address will not be published.