നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി ഷാഫി പറമ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍ എംപി. പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു.

“ഒരു എംപിയും സ്വമേധയാ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നില്ലല്ലോ. ഞാന്‍ ഇപ്പോള്‍ മത്സരിച്ച് ജയിച്ച് എംപിയായിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തങ്ങള്‍ ആദ്യം നിറവേറ്റട്ടെ. മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ പറഞ്ഞിട്ടില്ല. ഊഹാപോഹങ്ങള്‍ ഉണ്ടാക്കി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെക്കരുത്,” അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കുമെന്നും യുഡിഎഫിന് മികച്ച സ്ഥാനാര്‍ഥി പട്ടിക ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. “കേരളത്തില്‍ അനിവാര്യമായ മാറ്റം സംഭവിക്കും. നിലവിലെ സര്‍ക്കാരിനെ മാറ്റാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.