കൊയിലാണ്ടിയിൽ ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്ക്. ഇന്ന് മൂന്നരയോടെയായിരുന്നു സംഭവം. അരിക്കുളം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി യുവാവിനെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിനുശേഷം തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
