കോഴിക്കോട് നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഡബിൾ ഡെക്കർ ബസ് സർവീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്ടെ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഡബിൾ ഡെക്കർ ബസ് സർവീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ മാവൂർ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസിൽ റോഡ് ഷോ നടത്തി.

ഇലക്ട്രിക് ബസായ ഡബിള്‍ ഡക്കറിൻ്റെ താഴത്തെ നിലയിൽ ഏകദേശം 25 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ബസിന്റെ മുകൾഭാഗം (അപ്പർ ഡെക്ക്) തുറന്ന രീതിയിലായതിനാൽ യാത്രക്കാർക്ക് നഗരക്കാഴ്ചകൾ കാണാൻ സാധിക്കും. കോഴിക്കോടിന്റെ ചരിത്രപ്രധാനമായ സ്ഥലങ്ങളായ മാനാഞ്ചിറ, ബീച്ച് റോഡ്, തളിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബസ് സർവീസ് നടത്തുക.

തിരുവനന്തപുരത്തും മൂന്നാറിലും തൃശ്ശൂരുമൊക്കെയായി വൻ ജനപ്രീതി നേടിയ ഓപ്പൺ ഡബിൾ ഡക്കർ സിറ്റി റൈഡ് ഇനി കോഴിക്കോടും ആരംഭിക്കുന്നു. കുറഞ്ഞ ചെലവിൽ നഗരത്തിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡബിള്‍ ഡക്കർ സിറ്റി റൈഡ് ബസ് കോ‍ഴിക്കോട് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published.