കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസിഐ

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസിഐ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാൾ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രഖ്യാപനം.

അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഈ ആഴ്‌ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംഘം നേരത്തെ എത്തിയിരുന്നു.

അസം നിയമസഭയുടെ കാലാവധി മെയ് 20നും കേരളത്തിൻ്റെ മെയ് രണ്ടിനും അവസാനിക്കാനിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭയുടെ കാലാവധി മെയ് 10ന് അവസാനിക്കും. പശ്ചിമ ബംഗാളിൻ്റെ മെയ് ഏഴിനും. പുതുച്ചേരിയിലും മറ്റ് സംസ്ഥാനങ്ങളിലെ എല്ലാം പോളിങ് സ്‌റ്റേഷനുകളിലും ആദ്യമായി 100 ശതമാനം വെബ്‌കാസ്‌റ്റിങ് നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Leave a Reply

Your email address will not be published.