ജില്ലാ ലൈബ്രറി കൌൺസിൽ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി പയ്യോളി തിക്കോടി മേഖലയിലെ കൌൺസിൽ അംഗീകാരമുള്ള ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഏകദിന ശില്പ ശാല നടത്തി. ലൈബ്രറി കൌൺസിൽ സംസ്ഥാന സമിതി അംഗം കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പയ്യോളി മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ് അധ്യക്ഷൻ ആയിരുന്നു. ലൈബ്രറിയിലെ ആധുനികവൽക്കരണം എന്ന വിഷയത്തിൽ താലൂക്ക് കൌൺസിൽ എക്സിക്യൂട്ടീവ് അംഗം ജയരാജ് വടക്കയിൽ, ലൈബ്രറി മാനേജ്മെന്റ് എന്ന വിഷയത്തിൽ ജില്ലാ കൌൺസിൽ അംഗം കെ വി രാജൻ എന്നിവർ ക്ലാസ്സ് എടുത്തു. കെ ജയകൃഷ്ണൻ പദ്മനാഭൻ മാസ്റ്റർ, കെ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
