സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇന്നുമുതൽ

ശമ്പള പരിഷ്കരണ കരാറിൽ ഒപ്പിടാത്ത ആശുപത്രികളിൽ ഇന്ന് മുതൽ നഴ്സുമാർ സമ്പൂർണ പണിമുടക്കിൽ. അത്യാഹിത വിഭാഗം ഉൾപ്പെടെ സേവനങ്ങളെ സമരം ബാധിക്കും. ഇന്നലെ ചർച്ചയ്ക്ക് തയ്യാറാകാത്ത മാനേജ്മെന്റുകളുമായി ഇന്ന് യുഎൻഎ വീണ്ടും ചർച്ച നടത്തും.

മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാറിൽ ഒപ്പിടുന്ന ആശുപത്രികളിലെ സമരം പിൻവലിക്കുമെന്ന് യുഎൻഎ അറിയിച്ചു.

ശമ്പള വർധന വിഷയത്തിൽ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി തുടരുന്നത്.

Leave a Reply

Your email address will not be published.