മൂടാടി ഗ്രാമ പഞ്ചായത്തിനെ തരിശു രഹിതമാക്കുന്ന പദ്ധതിയായ പൊൻകതിരിന് തുടക്കമായി

മൂടാടി ഗ്രാമ പഞ്ചായത്തിനെ തരിശു രഹിതമാക്കുന്ന പദ്ധതിയായ പൊൻകതിരിന് തുടക്കമായി. കേട്ടയ കത്ത് പാടശേഖരത്തിലെ ചാത്തമ്പത്ത് താഴയാണ് വർഷങ്ങളായി തരിശിട്ട നെൽവയൽ യന്ത്രസഹായത്തോടെ നിലമൊരുക്കി വിത്തിട്ടത്.ചാലി ചാക്കര തോട് കടന്നു പോകുന്ന ഭൂപ്രദേശമാണിത് . കർഷകർക്ക് നിലമൊരുക്കൽ , കൊയ്ത് എന്നിവക്ക് ഗ്രാമപഞ്ചായത്ത് 50 ശതമാനം കൂലി ചെലവ് നൽകുന്ന പദ്ധതിയാണ് പൊൻകതിർ .മുഴുവൻ പാടശേഖരങ്ങളും ഈ പദ്ധതിയിലൂടെ കതിരണിയിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എംപി അഖില ,വൈസ് പ്രസിഡണ്ട് സി. കെ ശ്രീകുമാർ എന്നിവർ പറഞ്ഞു. വിളവെടുത്ത നെല്ല് സംഭരിച്ച് കാർഷിക കർമ സേന വഴി തവിടു കളയാത്ത മൂടാടി അരിയാക്കി വിപണനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില വിത്തിടൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ , വാർഡ് മെമ്പർ രമ്യ സുർജിത്, പാടശേഖരസമിതി സെക്രട്ടറി പി.രാഘവൻ, പ്രസിഡൻ മൊയ്തു ഹാജി.കൃഷി ഓഫീസർ പി. ഫൗസിയ ഫൈസൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.