കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിച്ചു. ടൗൺഹാളിൽ നടന്ന പരിപാടി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായിരുന്നു. ഉപാധ്യക്ഷ സി.ടി. ബിന്ദു സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരണ്ടി എം.ദൃശ്യ, കൗൺസിലർമാരായ ശ്രീജാറാണി, എം.കെ. തസ്നിയ, അഭിന നാരായണൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി.രമിത, ഐസിഡിഎസ് സൂപ്പർവൈസർ കെ.കെ. അനുഷ എന്നിവർ സംസാരിച്ചു.
