കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, ഹയർ സെക്കണ്ടറി തുല്യതാപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനപരിപാടിയും അച്ചീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഉന്നത വിജയം നേടിയ വനിതാ പഠിതാക്കളായ ആയിഷാ ജാസ്മിൻ, സാബിറ കെ, ഭൂവനേശ്വരി, പത്മിനി എൻ, ജയഭാരതി എന്നിവരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ യു. കെ ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഭവാനി ടീച്ചർ വനിതാ ദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നജീബ് കെ. എം, വത്സൻ മാസ്റ്റർ, പ്രേമചന്ദ്രൻ മാസ്റ്റർ, നിഷിത ടീച്ചർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സി. കെ ജയദേവൻ സ്വാഗതവും സെന്റർ കോർഡിനേറ്റർ ദീപ എം നന്ദിയും പറഞ്ഞു.
