സുരക്ഷ പാലിയേറ്റീവ് കെയറിന് കെട്ടിടം നിർമ്മിക്കാൻ ഭൂമി നൽകി സി. ഹരീന്ദ്രൻ മാസ്റ്ററും കുടുംബവും

നമ്പ്രത്ത്കര സുരക്ഷ പാലിയേറ്റീവ് കെയറിന് കെട്ടിടം നിർമ്മിക്കാൻ സി. ഹരീന്ദ്രൻ മാസ്റ്ററും കുടുംബവും അഞ്ച് സെന്റ് ഭൂമി നൽകി. ഭൂമിയുടെ രേഖ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു അധ്യക്ഷനായി. സി.ഹരീന്ദ്രൻ മാസ്റ്റർ, ഭാര്യ വൽസല ടീച്ചർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ.ടി രമേശൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ, അഡ്വ.കെ.പ്രവീൺ കുമാർ, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.കെ മുഹമ്മദ്, കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർമാൻ യു.കെ ചന്ദ്രൻ, സുരക്ഷ ജില്ലാ കൺവീനർ സി.പി ആനന്ദൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം ദാമോദരൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അനുഷ, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ കെ.കെ നിർമ്മല ടീച്ചർ, ടി.സുനിത ബാബു, സുരക്ഷ സോണൽ കൺവീനർ ബി.പി ബബീഷ്, ചെയർമാൻ എ.പി സുധീഷ്, കൈൻഡ് പാലിയേറ്റീവ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ, എൻ.എം സുനിൽ കുമാർ, കളമുള്ളതിൽ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പ്രദീപൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.