വടകര: ദേശീയ പാതയിൽ വേനൽ മഴയിൽ കരിമ്പനപ്പാലത്തും , വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് കടകളിൽ വെള്ളം കയറിയത് മുലമുള്ള ദുരിതം അവസാനിപ്പിക്കാൻ ജനപ്രതിനിധികൾ . ബന്ധപ്പെട്ട വകുപ്പ് മേധാവികൾ,, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് ചേർക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആർ ഡി ഒ ഈ കാര്യത്തിൽ മുൻകൈയെടുക്കണം. കഴിഞ്ഞ വേനൽ മഴയിൽ വ്യാപാരികൾ അടക്കം നേരിട്ട ദുരിതം സമിതി അംഗങ്ങളായ പി പി രാജൻ, ബാബു ഒഞ്ചിയം എന്നിവരാണ് ഉന്നയിച്ചത്. നിലവിലുള്ള ഡ്രെയിനേജ് സംവിധാനം ദേശിയപാത വിഭാഗം മാറ്റിയതാണ് ഇതിന് കാരണമെന്ന് പൊതുമരാമത്ത് വിഭാഗം യോഗത്തെ അറിയിച്ചു. പാനൂർ 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് 2 കോടി ചിലവിൽ പ്രത്യേക ലൈൻ വലിച്ച് അഴിയൂരിലെ വൈദ്യതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിക്ക് വൈദ്യുതി ബോർഡ് അനുമതി നൽക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഴിയൂർ സെക്ഷനിലെ വൈദ്യതി വിതരണം തടസ്സം ഇതോടെ മാറുമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രശ്നം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. ജല ജീവൻമിഷ്യൻ അടക്കം കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുർത്തിയാക്കണമെന്ന് സമിതി അംഗം പി സുരേഷ് ബാബു ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഈ മാസം വരുന്ന സാഹചര്യത്തിൽ അഞ്ച് വർഷത്തെ സമിതി പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥത പ്രതിനിധികൾ വിലയിരുത്തി. മിനി സിവിൽ സ്റ്റേഷനിലെ ദുർഗന്ധ പുരിതമായ ടോയ്ലറ്റ് ജീവനക്കാർക്കും മറ്റും ദുരിതമായതായും . സിവിൽ സ്റ്റേഷനിലെ
പാർക്കിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജിവനക്കാർ ആവശ്യപ്പെട്ടു. ഇതിനായി വകുപ്പ് മേധാവികളുടെ യോഗം വിളിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. സമിതി അംഗം പി പി രാജൻ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് പ്രീത, സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം,, പി സുരേഷ് ബാബു , പ്രദീപ് ചോമ്പാല എന്നിവർ സംസാരിച്ചു.
