കൊയിലാണ്ടി : വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ക്ഷേത്ര മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളത്തിന് ശേഷം ചൊവ്വല്ലൂർ സുനിലിൻ്റെ മേള പ്രമാണത്തിൽ 90 ഓളം വാദ്യകലാകാരന്മാർ അണിനിരന്ന പാണ്ടി മേളംആസ്വദിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളും മേളാസ്വാദകരും എത്തിച്ചേർന്നു. അർദ്ധരാത്രിയോടെ ഉത്സവത്തിന് സമാപ്തി കുറിച്ച് വാളകം കൂടൽ നടന്നു. തുടർന്ന് കരിമരുന്ന് പ്രയോഗം നടന്നു.
