കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.
കേസിന്റെ വിചാരണ വേളയിൽ 70-ലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
