പാചകവാതക വിലവർധനയ്ക്ക് പിന്നാലെ രാജ്യത്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് ഇനി 21 ദിവസത്തിന് ശേഷമേ വീണ്ടും ബുക്ക് ചെയ്യാൻ കഴിയൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാൽ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നു. രണ്ട് സിലിണ്ടർ ഉള്ളവർക്ക് ഇനി 30 ദിവസത്തിന് ശേഷമേ പുതിയ ബുക്കിംഗ് അനുവദിക്കൂ.
പാചകവാതക സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് കപ്പൽ സർവീസുകൾ കുറഞ്ഞതോടെ ഊർജ വിതരണ ശൃംഖലയിൽ തടസ്സം ഉണ്ടായതാണെന്ന് വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിലിണ്ടർ വിതരണം പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായി ഗ്യാസ് ഏജൻസികൾ അറിയിച്ചു.
