കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകും. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും. എല്ലാവർക്കും 25 ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തും. യുവാക്കൾക്ക് അഞ്ച് ലക്ഷം പലിശരഹിത വായ്പ അനുവദിക്കും. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് ഏർപ്പെടുത്തും.
