നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

/

നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ വിസ്മയകരമായ മാറ്റം സാധ്യമായെന്നും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അവയവമാറ്റ ശസ്ത്രക്രിയ വരെ നടത്തുന്ന തലത്തിലേക്ക് സംസ്ഥാനം വളര്‍ന്നുവെന്നും നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കവെ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങള്‍ രോഗി സൗഹൃദവും ജനസൗഹൃദവുമാക്കി മികച്ച സേവനം ഉറപ്പാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം അനുവദിച്ചത്. ചടങ്ങില്‍ എം കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ബേബി പ്രീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം നിനു, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍ പ്രേമരാജന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ മിനിജ, ബ്ലോക്ക് അംഗം സുനിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പി ഷേര്‍ളി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ടി ആബിദ, ഡോ. അജ്മല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.