പുക്കാട് മർച്ചൻ്റസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം അഘോഷിച്ചു. പുക്കാട് മർച്ചൻറ് അസോസിയോഷൻ പ്രസിഡൻ്റ് അദ്യഷത വഹിച്ച ചടങ്കിൽ ജനറൽ സെക്രട്ടറി മൻസുർ കളത്തിൽ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അജയ്ബോസ് മുഖ്യസാന്നിധ്യം വഹിച്ചു. വാർഡ് മെമ്പർ സരീഷ് കെ.കെ, കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് മനാഫ് കാപ്പാട് ആശംസകൾ നേർന്ന് സംസാരിച്ചു. യുത്ത് വിംഗ് വൈസ് പ്രസിഡൻ്റും
ഗ്രാമപഞ്ചായത്ത് അംഗവുമായഹാരിസ് പറമ്പിൽ, അബ്ദുൾഹാരിസ് എന്നിവർ ഇഫ്താർ സന്ദേശം നൽകി. കമ്മിറ്റി അംഗങ്ങളായ ജിതേഷ്, സിജിൽ. ഷാക്കിർ, സപ്ന, സുജന; രജനി, നാരായണൻ കുട്ടി, സാസർ, ഷാഫി, സജീവൻ മാഠായിൽ, സജീവൻ ചാലാടത്ത്., ജിൻസിത്ത്, ഷിജിഷ് കെ.വി,രാധിക,ജാനകി, എന്നിവർ നേതൃത്വം നൽകി.
