കൊയിലാണ്ടി നഗരസഭ 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുചക്ര വാഹനവും ഐസ്ബോക്‌സും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധാകരന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ എം ഷമീം, പ്രിയങ്ക അനീഷ്, തസ്‌നിയ ടീച്ചര്‍, സി കെ ജയദേവന്‍, വിജയലക്ഷ്മി പൈതോടി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര, സാഗര്‍മിത്ര അനൂപ് എന്നിവര്‍ സംസാരിച്ചു.
