എം.ഇ. എസ്. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊയിലാണ്ടി സൗഹൃദ സംഗമവും ഇഫ്താർ മീറ്റും ശ്രദ്ധേയമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർമാൻ. യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ എം.ഇ.എസ് പോലുള്ള സംഘടനകൾ ചെയ്തുവരുന്ന പ്രവർത്തികൾ മാതൃകാപരമാണെന്നും. ജീവകാരുണ്യ രംഗത്തും മതസൗഹാർദ്ദത്തിനും. സാഹോദര്യവും സൗഹാർദവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ മാതൃകാപരം എന്നും എം.ഇ..എസ്. എന്ന മൂന്ന് അക്ഷരം. സമൂഹത്തിന്റെ അടിത്തട്ടിൽ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ എക്കാലത്തും നിലനിൽക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു. എം.ഇ.എസ് താലൂക്ക് പ്രസിഡൻ്റ് പ്രൊഫസർ കുട്ടൂസയുടെ അധ്യക്ഷതയിൽ. നൂറുദ്ദീൻ ഫറൂക്കി ഇഫ്താറിന്റെ സന്ദേശം നൽകി. വാർഡ് കൗൺസിലർമാരായ സി. കെ ജയദേവൻ, കെ.എം ഷമീം, കെ ദാസൻ മുൻ എം.എൽ, എ. പി. കെ .അബ്ദുല്ലത്തീഫ്, പി .കെ. കബീർ സലാല, പി.പി.അബ്ദുള്ള, കെ. ഫൈസൽ, എസ്. എം. റിയാസ്, രാജേഷ് കിഴരിയൂർ, വി.പി.ബഷീർ, ഷാനവാസ് മഹമൂദ്, അൻസാർ കൊല്ലം, വി.പി .ഇബ്രാഹിംകുട്ടി, ഇ.കെ. ശ്രീനിവാസൻ, എം. പി.ഹംസ, കെ പി.ശ്രീധരൻ .M. ശശീന്ദ്രൻ, ടി.പി. ഇസ്മായിൽ, കെ .എച്ച് ഹംസ തുടങ്ങിയവർ സംസാരിച്ചു.
