ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധി ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങൾ രാഹുൽഗാന്ധി നിർവഹിച്ചു

ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധി ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങൾ രാഹുൽഗാന്ധി നിർവഹിച്ചു. കെപിസിസി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, ശിവഗിരി മഠം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷച്ചടങ്ങ് നടക്കുന്നത്. ശിവഗിരി ശ്രീനാരാണ ധർമസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സർവമത സമ്മേളന സന്ദേശം നൽകും. ശ്രീനാരായണഗുരുവിന്റെ പരിനിർവാണ സന്ദേശം ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി നൽകും. കോൺഗ്രസ് ദേശീയ സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും ഒരേ പാതയിൽ സഞ്ചരിച്ചവർ ആണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധി ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയും ശ്രീനാരായണഗുരു മുന്നോട്ടുവെച്ച ആശയങ്ങൾ എല്ലാ കാലത്തും പ്രാധാന്യമുള്ളതാണ്. അവരുടെ ആദർശങ്ങളെയും നയങ്ങളെയും ആഴത്തിൽ മനസ്സിലാക്കുകയും അതിന്റെ പ്രചാരണം ഏറ്റെടുക്കുകയും ചെയ്യേണ്ടത് ഉത്തരവാദിത്തമാണ്. കേവലം പുഷ്പാർച്ചന നടത്തിയത് കൊണ്ട് മാത്രം നമ്മുടെ ഉത്തരവാദിത്വം പൂർണമാകുന്നില്ല. കൃത്യമായും ക്രിയാത്മകമായും അവരുടെ തത്വങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുകയാണ് വേണ്ടത്. ഹിംസയ്ക്കും വിദ്വേഷത്തിനും വിഭാഗീയതയ്ക്കും എതിരെ നിലകൊണ്ട അവരുടെ ദർശനങ്ങൾ എക്കാലവും നിറഞ്ഞുനിൽക്കും എന്നും രാഹുൽഗാന്ധി പറഞ്ഞു. 

Leave a Reply

Your email address will not be published.