കൊയിലാണ്ടി കുറുവങ്ങാട് സ്വകാര്യ ബസ് തട്ടി വയോധികന്‍ മരിച്ചു

/

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് വെച്ച് സ്വകാര്യ ബസ് തട്ടി ഒരാൾ മരിച്ചു. കുറുവങ്ങാട് കുപ്പാം പുറത്ത് ഗഫൂർ (55) ആണ് മരിച്ചത്. നടന്ന് പോകുമ്പോഴാണ് അപകടം.

പരേതരായ മൂസയുടേയും ഖദീജയുടേയും മകനാണ്.

സഹോദരങ്ങൾ: ഫാത്തിമ മന്ദംങ്കാവ്, സക്കീന കുറവങ്ങാട്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം. താമരശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് തട്ടിയത്.

Leave a Reply

Your email address will not be published.