ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയില്‍ കരാറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിന് മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്.സി /യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍നിന്ന് തത്തുല്യ യോഗ്യത അല്ലെങ്കില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സി/തത്തുല്യം, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍/തത്തുല്യം, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷന്‍. പ്രായപരിധി: 2026 മാര്‍ച്ച് ഒന്നിന് 40 വയസ്സ് കവിയരുത്. രേഖകള്‍ സഹിതം വെസ്റ്റ് ഹില്‍ ചുങ്കത്തെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണം.

Leave a Reply

Your email address will not be published.