സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇത്തവണ പരീക്ഷയ്‌ക്കൊരുങ്ങുന്നത് 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്.

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആണ് തുടങ്ങുന്നത്.  പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷ രാവിലെ 9;30 നാണ് തുടങ്ങുന്നത്.  ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഉച്ചയ്ക്കും നടക്കും.  അതുപോലെ എസ്എസ്എൽസി പരീക്ഷ മാർച്ച് 30 നും ഹയർസെക്കൻഡറി, വിഎച്എസ്‌ഇ പരീക്ഷകൾ മാർച്ച് 28 നുമാണ് അവസാനിക്കുന്നത്.

എന്നാൽ യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലകളിൽ ഈ ആഴ്ച പരീക്ഷകളില്ല. ഇവർക്ക് ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും വ്യാഴം വെള്ളി ശനി ദിവസങ്ങളിലെ ഹയർസെക്കൻഡറി പരീക്ഷകളുംമാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published.