ഈങ്ങാപ്പുഴ -കോടഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണശാലയിൽ ഉണ്ടായ തീ പിടിത്തത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ. കുഞ്ഞുകുളം സ്വദേശി ഹൈദറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ തീ പടർന്നത്.
സംഭവത്തിൽ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള തടി ഉരുപ്പടികളും കെട്ടിടത്തിൻ്റെ മേൽക്കൂരയും പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമികമായി കണക്കാക്കുന്നു. വിവരമറിഞ്ഞ് മുക്കത്തുനിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
