കൊല്ലം: ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നവീകരണത്തിന്റെ ഭാഗമായി ശിലാസ്ഥാപനച്ചടങ്ങ് നടത്തി. ബുധനാഴ്ച നടന്ന ചടങ്ങിൽ ബ്രഹ്‌മശ്രീ മേപ്പള്ളി മന പ്രസാദ് അടിതിരിപ്പാട് കാർമ്മികത്വം നിർവഹിച്ചു.
ഇളയിടത്ത് തറവാട്ടുകാരണവൻമാരായ ശ്രീ ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോയമ്പത്തൂർ), ശ്രീ ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോഴിക്കോട്) എന്നിവർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
ചുറ്റമ്പല നവീകരണ കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് ശ്രീ ഇ. എസ്. രാജൻ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം ചെയർമാൻ ശ്രീ അപ്പുക്കുട്ടി നായർ, രക്ഷാധികാരി ശ്രീ പാതിരിക്കാട് മുരളി, ബാലൻ അമ്പാടി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി മെമ്പർ ശ്രീ കെ. ചിഹ്നൻ നായർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ശ്രീ വി.വി. സുധാകരൻ, മുൻ പ്രസിഡന്റുമാരായ ശ്രീ മുണ്ടയ്ക്കൽ ശശീന്ദ്രൻ, തൈക്കണ്ടി രാമദാസ്, ശ്രീമതി കോറുവീട്ടിൽ ലീല എന്നിവർ പ്രസംഗിച്ചു.
ധാരാളം ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ശ്രീ ശിവദാസൻ പനിച്ചിക്കുന്ന്, ശ്രീ ഇളയിടത്ത് പ്രതാപ് ചന്ദ്രൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ശ്രീ വി.കെ. ശിവദാസൻ, ശ്രീ ദാമോധരൻ വി.കെ., ശ്രീ പ്രകാശൻ കണ്ടോത്ത്, ശ്രീ വിജയൻ എൻ.എം., സുരേന്ദ്രൻ ചിറക്കൽ, മോഹൻദാസ് പൂങ്കാവനം, ഇ. വേണു, സദാനന്ദൻ, കൃഷ്ണൻ എൻ.കെ., ശാരദ ദാസൂട്ടി എന്നിവർ സാന്നിധ്യം വഹിച്ചു. ചടങ്ങിൽ പരിപാലന സമിതി സെക്രട്ടറി ശ്രീ അജിത്ത് കുമാർ തെക്കെയിൽ നന്ദി രേഖപ്പെടുത്തി.
ഏകദേശം രണ്ട് കോടിയോളം രൂപ ചെലവിൽ നടപ്പാക്കുന്ന ഈ സദുദ്യമത്തിന് സാമ്പത്തികമായും മറ്റു രീതികളിലും ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
