കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു. പത്രപ്രവർത്തന ത്തിലൂടെ പൊതുജീവിതമാര മ്പിച്ച് സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൾ നിറഞ്ഞു നിന്നവ്യക്തിത്വമായിരുന്നു അദ്ധേഹത്തിന്റേത് എന്ന് സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി.ബാലകൃഷ്ണൻ, വി.കെ.ജയൻ, ഇ.കെ.അജിത്ത്, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ.കെ. വിജയൻ, രാജേഷ് കീഴരിയൂർ, അഡ്വ.ടി.കെ രാധാകൃഷ്ണൻ, വി.ടി. സുരേന്ദ്രർകെ.ടി.എം. കോയ, മുരളീധരൻ തൊ റോത്ത്എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.