ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഒ ഐ സി സി ഉനൈസ കമ്മിറ്റി എല്ലാ വർഷവും നടത്തി വരാറുള്ള ഇഫ്താർ സംഗമം ഇത്തവണയും അതിവിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഉനൈസയിലെ ഇസ്ത്രാഹ അൽ അരീബിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ ജാതി മത ദേശ ഭേദമന്യേ വിവിധ മേഖലകളിൽപെട്ട നിരവധി പ്രവാസികൾ പങ്കെടുത്തു.
പ്രസിഡൻ്റ് അഷ്റഫ് വിളക്കുടി, സെക്രട്ടറി വിശ്വനാഥൻ കാളികാവ്, ട്രഷറർ ഷാജി തോമസ്, മുൻ പ്രസിഡൻ്റ് സാലി കരുവാറ്റ എന്നിവർ നേതൃത്വം നൽകി. ബുറൈദ ഒ ഐ സി സി പബ്ലിസിറ്റി വിംഗ് ചെയർമാൻ അമീസ് സ്വലാഹി റമദാനിലെ നോമ്പ് തുറയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രഭാഷണവും റംസാൻ സന്ദേശവും നല്കി.
ഓ ഐ സി സി ഉനൈസയുടെ മറ്റ് ഭാരവാഹികളായ സജീർ പാങ്ങോട്, മധു പാലക്കാട്, കമാലുദ്ദീൻ കൊല്ലം, സുനിൽ കുമാർ കണ്ണൂർ, നഹാസ് വീയപുരം, ഹക്കീം മുസ്തഫ, റഫീഖ്, നൗഷാദ്, സുരേഷ് അടൂർ, അബ്ദുൾ അസീസ് അത്തോളി, ഷാഫി തിരൂർ, ജംഷിദ് കുന്നത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. ഇഫ്താർ സംഗമം വൻ വിജയമാക്കാൻ ഒ ഐ സി സി ഉനൈസ കമ്മിറ്റിയോട് സഹകരിക്കുകയും സഹായിക്കുകയും പങ്കെടുക്കുകയും ചെയ്ത എല്ലാവർക്കും വൈസ് പ്രസിഡണ്ട് ഷാജി മണമൽ നന്ദി അറിയിക്കുകയും ചെയ്തു.
