കടിയങ്ങാട് : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 12 ആം വാർഡ് മെമ്പർ ഇ എം അഷ്റഫിന്റെ ഓണറേറിയവും അലവൻസുമുൾപ്പെടെ 5 വർഷത്തെ മുഴുവൻ തുകയും നാട്ടിലെ രോഗികൾക്കും പ്രയാസമനുഭവിക്കുന്നവർക്കും സമർപ്പിക്കുന്ന
മെമ്പർ കെയർ എന്ന പദ്ധതി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി ടി ഇസ്മായിൽ സാഹിബ് നാടിന് സമർപ്പിച്ചു. വാർഡിലെ ഇരുപതോളം രോഗികൾക്ക് ആശ്വാസമാവുന്നതാണ് മെമ്പർ കെയർ പദ്ധതി.
ചടങ്ങിൽ അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ, വൈസ് പ്രസിഡന്റ് എസ് സുനന്ദ് , കല്ലൂർ മുഹമ്മദലി, മൂസ്സ കോത്തമ്പ്ര, സി എച്ച് ഇബ്രാഹിം കുട്ടി, കെ എം ഇസ്മായിൽ, ഇബ്രാഹിം പുതുശേരി,ശിഹാബ് കന്നാട്ടി, ഇ എൻ സുമിത്ത്, സി കെ ലീല, സി കെ മുഹമ്മദ്, അലി എൻ എം, കെ അബ്ദു റഷീദ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ് കോശി, നിധീഷ് എൻ എസ്, കെ ടി രവീന്ദ്രൻ, എം ബാലൻ, പി ശാലിനി, സി കെ പുഷ്പ, സി എച്ച് സക്കീന, എൻ പി സീനത്ത് തുടങ്ങിയവർ സംബന്ധിച്ചു.
