കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ സി.ടി ബിന്ദു അവതരിപ്പിച്ചു. ചെയർമാൻ യു,കെ ചന്ദ്രൻ അദ്ധ്യക്ഷനായി. 150,00,71,731 രൂപ വരവും 125,82,54,737 രൂപ ചിലവും 24,18,16,994 രൂപ മിച്ചവും ഉള്ള 2026-27 സാമ്പത്തിക വർഷത്തെ ബജറ്റാണിത്.
പ്രധാന നിർദ്ദേശങ്ങൾ
- 227 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുന്നു.
- 2.64 കോടി രൂപയിൽ സമ്പൂർണ്ണ ഭവന പദ്ധതി.
- താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തി 40 കോടി രൂപയിൽ പൂർത്തിയാക്കും.
- വലിയമലയിൽ ശ്മശാനത്തിന് 2 കോടി.
- ഗതാഗത വികസനത്തിന് 6 കോടി.
- നഗരത്തിൽ സ്റ്റാൻ്റേർഡൈസ്ഡ് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് 25 ലക്ഷം.
- പെരുവട്ടൂർ പന്തലായനി വിയ്യൂർ എന്നിവടങ്ങളിൽ കളിസ്ഥലം.
- ഈശ്വരൻ ചിറ പാറക്കുളം നവീകരിച്ച് നീന്തൽ കുളമാക്കും.
- നഗരാസൂത്രണത്തിന് യു.ഐ.ഡി.എഫ് പദ്ധതിയിൽ 7 കോടി.
- നഗരത്തിൽ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് 2 കോടി.
- കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ പ്രവൃത്തി ത്വരിതപ്പെടുത്തും.
- നഗരത്തിൽ ഷീ ക്രയേറ്റിവിറ്റി സെൻ്റർ-കുടുംബശ്രീ കെട്ടിടം നിർമ്മിക്കുവാൻ 3 കോടി.
- കൊല്ലം പാർക്ക്, ജി.വി.എച്ച്.എസ്.എസ് എന്നിവടങ്ങളിൽ വാനനിരീക്ഷണ കേന്ദ്രം.
- 75 ലക്ഷം രൂപയിൽ വായനാരി തോട് നവീകരിക്കും.
- ഹോപ്പ് ആരോഗ്യ ബോധവൽക്കരണ പദ്ധതി.
- റെയിൽവേസ്റ്റേഷൻ റോഡ് ഹരിത പാതയാക്കും.
- മുത്താമ്പി പാലത്തിൽ സൂയിസൈഡ് സേഫ്റ്റ് ഫെൻസ് സ്ഥാപിക്കും.
- തെരുവുനായ ശല്യം നിയന്ത്രിക്കാൻ എ.ബി.സി പദ്ധതി.
- മുതിർന്ന പൌരൻമാർക്ക് പകൽ വീടുകൾ മൂവിംഗ് ലബോറട്ടറി.
- വലിയമലയിൽ വെറ്റിനറി സർവ്വകലാശാല ഓഫ് കേമ്പസ്.
- പെരുവട്ടൂരിൽ കാലിക്കറ്റ് സർവ്വകലാശാല സബ്സെന്റർ
- സ്മാർട്ട് കൊയിലാണ്ടി സമഗ്ര ശുചിത്വ പദ്ധതി.
- പ്രവാസി ഡാറ്റാ ബാങ്ക് തയ്യാറാക്കും.
- മന്ദമംഗലം പാറപ്പള്ളി ഹാർബർ പ്രദേശങ്ങളിൽ വിനോദ വിശ്രമ കേന്ദ്രങ്ങൾ.
- കണ്ടൽ മ്യൂസിയം നവീകരിക്കും.
- അണേല വട്ടക്കുന്ന് ഉന്നതി വികസനത്തിന് 1കോടി.
