കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള പ്രശ്നോത്തരിയും വിജ്ഞാന സദസും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷം വഹിച്ചു. പി രവീന്ദ്രൻ നേതൃത്വം നൽകി.
അഭിനന്ദ്, നഫ്ല, ഐശ്വര്യ, വിഷ്ണു, ധന്യ ശരൺ, ആരതി, അനാമിക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അഭയ്, നഫ്ല, വിഷ്ണു, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ലൈബ്രേറിയൻ ദീപ എം പി ചടങ്ങിന് നന്ദി പറഞ്ഞു.
