കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ മുണ്ടോത്ത് പെട്രോള്‍ പമ്പിനും പാലോറ സ്റ്റോപ്പിനും ഇടയിലെ കൊല്ലന്‍ വളവില്‍ ആളുകള്‍ കാല്‍നടയാത്രയ്ക്കായി ഉപയോഗിക്കുന്ന ഫൂട്പാത്തില്‍ വാഹനം നിര്‍ത്തി പഴക്കച്ചവടം. സ്ഥിരം അപകട മേഖലയായ റോഡിലാണ് കാല്‍നടയാത്രക്കാര്‍ക്കും റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പെട്ടി ഓട്ടോ നിര്‍ത്തി കച്ചവടം നടത്തുന്നത്. നടപ്പാതയില്‍ വാഹനം നിര്‍ത്തിയിട്ട് കച്ചവടം നടത്തുന്നതിനെതിരെ നാട്ടുകാര്‍ അത്തോളി പോലീസിലും ഉളളിയേരി ഗ്രാമപഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്. അപകടമുണ്ടാക്കുന്ന തരത്തില്‍ നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
