കൊളത്തൂർ: സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹയർ സെക്കൻഡറി കെട്ടിടം 2026 മാർച്ച് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കൊളത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇൻകൽ പ്രോജക്ട് ഡയറക്ടർ ഷാനിദ ടി എം റിപ്പോർട്ട് അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിനു കെ എം, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു, നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീല പാടിക്കര, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പേർസൺ കവിത വടക്കേടത്ത്, ബാബു പി കെ ജയപ്രകാശൻ മാസ്റ്റർ, വിശ്വൻ പി, സമീറ ഊളറാട്ട്, നിവിത സുനേശൻ, നാസർ കുളത്തൂർ, പ്രേംജിത്ത് പിലാച്ചേരി, റൂബി ടി കെ എന്നിവർ സംസാരിച്ചു. പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഡോ. എം പി വാസു കൃതജ്ഞത അർപ്പിച്ചു.
