ശക്തൻ കുളങ്ങരയിൽ മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന കൊടിയേറ്റത്തിന് തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പത്ത് ഇല്ലത്ത് കുബേരൻ സോമയാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ‘തുടർന്ന് കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, കലാമണ്ഡലം ഗൗതം മാരാരുടെ തായമ്പക, നാടകം “യാനം” എന്നിവ നടന്നു. 3ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ക്ഷേത്രം വനിതാ കമ്മിറ്റി അവതരിപ്പിക്കുന്ന തിരുവാതിര, വിഷ്ണു കൊരയങ്ങാട് അവതരിപ്പിക്കുന്ന തായമ്പക, 4ന് കാലത്ത് കോട്ടപ്പുറം കുടവരവ്, വൈകിട്ട് അരങ്ങോല വരവ്, കലാമണ്ഡലം കൃഷ്ണൻ മാരാർ അവതരിപ്പിക്കുന്ന തായമ്പക, ചേളന്നൂർ ത്രിലോക് കളരിപ്പയറ്റ് സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, പരവതാ ക്ഷേത്രത്തിൽ മേലൂർ അലോക്ദാസ് അവതരിപ്പിക്കുന്ന തായമ്പക, വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലേക്ക് മുല്ലക്കാൻ പാട്ടിന് എഴുന്നള്ളത്ത്, തുടർന്ന് പാണ്ടിമേളം, തേങ്ങയേറും പാട്ടും, 5ന് കാലത്ത് മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകിട്ട് കണലാടി വരവ്, ചെറുതായം വിഷ്ണുരാജ് അവതരിപ്പിക്കുന്ന തായമ്പക, കൈരളി കലാവേദി അവതരിപ്പിക്കുന്ന മെഗാ നൈറ്റ്, 6ന് കാലത്ത് ആനയൂട്ട്, ആഘോഷവരവുകളും അവകാശ വരവുകളും, വൈകീട്ട് തിരുവായുധം വരവ്, ഭഗവതിറ, തിടമ്പ് വരവ്, ആൽത്തറ വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാൻ വരവ്, താലപ്പൊലി, നട്ടത്തിറ, പിന്നണി ഗായകൻ അൻവർ സാദത്ത്, വിഷ്ണുമായ രമേശ്, ഷാനിഫ് മുസാഫിർ, സനൂജ പ്രദീപ്, ഷിജു കാലിക്കറ്റ് എന്നിവർ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റ്, കരിമരുന്ന് പ്രയോഗം, വേളിത്തിരി വെക്കൽ, പരദേവത തിറ, കനൽ നിവേദ്യം ഭഗവതി തിറ ചാമുണ്ഡിത്തിറ, കനലാട്ടം, 7ന് വൈകിട്ട് മലക്കളി, ആറാട്ടിന് എഴുന്നള്ളത്ത്, പാണ്ടിമേളം തുടർന്ന് വാളകം കൂടലോടെ ഉത്സവം സമാപിക്കും. ശേഷം കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും

Leave a Reply

Your email address will not be published.