കോഴിക്കോട് മത്സ്യഭവൻ പ്രവൃത്തി ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കോഴിക്കോട് വെള്ളയിൽ നിർമിക്കുന്ന മത്സ്യഭവൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി.

സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് മത്സ്യഭവൻ നിർമിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യ ഭവൻ നിർമിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും മത്സ്യഫെഡ് ഓഫീസുകളുടെയും സേവനം ഇതിൽ ലഭ്യമാകും. ആധുനിക രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റൂം, കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ശുചിമുറികൾ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവയും ഒരുക്കും.

ചടങ്ങിൽ പിഡബ്ല്യുഡി ബിൽഡിങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻജിനീയർ പി ഉമൈബ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് സി ആദർശ്, മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ്, വെള്ളയിൽ മത്സ്യ ഭവൻ ഓഫീസർ ശ്യാംചന്ദ്, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളായ പീതാംബരൻ പൊന്നത്ത്, എ കരുണാകരൻ, സി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.