കൊയിലാണ്ടിയില്‍ കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ഓഫീസ് ഉദ്ഘാടനം നടന്നു

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കുറുവങ്ങാട് സെന്റര്‍ യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ 17, 18, 19, 26, 29, 30 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും നടന്നു. ടി. കെ. വാസുദേവന്‍ നായര്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം കെ.എസ്.സി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സോമന്‍ ചാലില്‍ നിര്‍വഹിച്ചു. കെ.എസ്.സി.എഫ് ജില്ലാ കമ്മിറ്റി മെമ്പര്‍ അണേല ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് 17ലെ മൈഥിലിസോമന്‍, വാര്‍ഡ് 18ലെ അബ്ദുള്‍ഖാദര്‍, വാര്‍ഡ് 19ലെ ശ്രീജാറാണി, വാര്‍ഡ് 26ലെ സുരേന്ദ്രന്‍ പി.ടി., വാര്‍ഡ് 29ലെ സുധാകരന്‍ എ, വാര്‍ഡ് 30ലെ രമ്യ മനോജ്, കെ.എസ്.സി.എഫ് കൊയിലാണ്ടി മേഖല പ്രസിഡണ്ട് പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് സംസാരിച്ചു. കെ.എസ്.സി.എഫ് കുറുവങ്ങാട് സെന്‍ട്രല്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുകുമാരന്‍ നന്ദി അറിയിച്ചു. നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.